തിരൂരങ്ങാടിl: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ ആർ എച്ച് എസ് പാണ്ടികശാലസ്കൂൾ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – സ്കൂൾതല ഓണക്കോടി വിതരണം.
സ്കൗട്ട്സ് ആൻഡ്
ഗൈഡ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ അബ്ദുറഊഫ് സാറിന് കൈമാറുകയും. ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ജില്ലാ കമ്മീഷണർ സ്കൗട്ട്സ് അഡൾട്ട് രാജ്‌മോഹനൻ സാർ ,ജില്ലാ സെക്രട്ടറി അൻവർ സാർ,ജില്ലാ ട്രഷറർ സുനിൽകുമാർ സർ,വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ സാർ മുതലായവർ
മുഖ്യാതിഥിയായിരുന്നു.കൂടാതെ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റാഷിക് ,സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ രാജേഷ്,മുഹമ്മദ് സമീർ മുഹമ്മദ് ഇഖ്ബാൽ, അനില സുനിൽ ,ഫാത്തിമ തസ്നി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
