തിരൂരങ്ങാടി:
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ പുറത്തിറക്കിയ ബുള്ളറ്റിൻ
ഡോ: എം.പി അബ്ദുസമദ് സമദാനി MP പ്രകാശനം നിർവഹിച്ചു.
വിദ്യാഭ്യസ ജില്ലയിലെ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ മികവാർന്ന പ്രവർത്തനങ്ങളും വാർത്തകളും ഉൾകൊള്ളിച്ചുള്ള ബുള്ളറ്റിൻ
രണ്ട് മാസത്തിൽ ഒരിക്കലാണ് പുറത്തിറക്കുന്നത്.
ജില്ലയിൽ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ ഒരു ബുള്ളറ്റിൻ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി.
ചടങ്ങിൽ ജില്ലാ കമ്മീഷണർ (അഡൾട്ട് റിസോഴ്സ്) പി രാജ്മോഹനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ അൻവർ, ജില്ലാ ഭാരവാഹികളായ കെ ബഷീർ അഹമ്മദ്, കെ കെ സുനിൽകുമാർ, അബ്ദുസലാം, കെ അബ്ദുറഹിമാൻ, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീർ, പ്രശോഭ്, ശ്രീജ, ബിന്ദു മോൾ , മറിയാമു , സഫീർ എന്നിവർ സംബന്ധിച്ചു.
