
ആറ്റിങ്ങൽ :നവഭാരത് ഹയർസെക്കൻഡറി സ്‌കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും കളക്ഷൻ ഡ്രൈവും സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ സംസ്ഥാന അസോസിയേഷൻ നിർദേശിച്ച സേവ് വയനാട് പ്രോജക്ടിൻ്റെ ഭാഗമായി ആണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്.
സ്‌കൂൾ യുവജനോത്സവ ദിനത്തിൽ സ്‌കൗട്ട് ഗൈഡ് യൂണിറ്റ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വിദ്യാർഥികൾ അമ്മമാരുടെ സഹായത്തോടെ സ്വന്തമായി പാചകം ചെയ്ത വിഭവങ്ങൾ ആണ് ഭക്ഷ്യമേളയിൽ വിതരണം ചെയ്തത്, കുട്ടികൾ ഏറ്റെടുത്ത സമൂഹിക ഉത്തരവാദിത്വം സ്കൂൾ പ്രദേശവാസികളെ ഏറെ ആകർഷിച്ചു. കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരും കൂടിയതോടെ പൊതുജനങ്ങളുടെ , ഒരു വിഹിതവും ഭക്ഷ്യ മേളയ്ക്ക് പുറമെ എത്തി. സംഭാവനയിലൂടെയും , ഭക്ഷ്യ മേളയിലൂടെയും സമാഹരിക്കുന്ന തുക ആറ്റിങ്ങൽ ജില്ലാ അസോസിയേഷൻ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
നഷ്ടപ്പെട്ടതിന് ഒന്നും പകരമല്ല എങ്കിലും ഞങ്ങൾക്ക് ആവുന്നത് ചെയ്യും, അത് ഞങ്ങളുടെ സമൂഹിക ഉത്തരവാദിത്വമാണ് എന്നാണ് കുട്ടികളുടെ പക്ഷം..