താമരശ്ശേരി : സ്കൗട്ടിംഗ് – ഗൈഡിംഗ് രംഗത്ത് ദീര്‍ഘകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റ്, ലോംങ് സര്‍വ്വീസ് ഡെക്കറേഷന്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള അധ്യാപകര്‍.

അധ്യാപനത്തിനൊപ്പം ഒരു സേവനമായി സ്കൂളിലെ സ്കൗട്ട് – ഗൈഡ് അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി സ്വയം മുന്നിട്ടറങ്ങി ദീര്‍ഘകാലം കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു നല്‍കിയതിനുള്ള അംഗീകാരമായ ഈ അവര്‍ഡുകള്‍ തിരുവനന്തപുരത്ത് സ്റ്റേറ്റ് കൗണ്‍സിലിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ച് പൊതുവിദ്യഭ്യാസ ഡയറക്ടറും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സിന്‍റെ സ്റ്റേറ്റ് ചീഫ് കമ്മീഷണറുമായ ശ്രീ. എസ്. ഷാനവാസ് IAS സമ്മാനിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ശ്രീ. എം. രാമചന്ദ്രന്‍ ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റും പേരാമ്പ്ര എ.യു.പി.എസിലെ ശ്രീമതി. സ്മിത, പലോറ എച്ച്.എസ്.എസിലെ ശ്രീ. സതീഷ് കുമാര്‍, കണ്ണോത്ത് സെന്‍റ് ആന്‍റണീസ് യു.പി.എസിലെ ശ്രീ. ടി.എം. നൗഫല്‍, പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് എച്ച്.എസ്.എസിലെ ശ്രീമതി. എം.എം. ത്രേസ്സ്യാമ്മ എന്നിവര്‍ ലോംങ് സര്‍വ്വീസ് ഡെക്കറേഷന്‍ അവാര്‍ഡും ഏറ്റുവാങ്ങി.