തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതല താങ്ക്സ് അവാർഡിന് വയനാട് സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് ക്യാപ്റ്റൻ സിസ്റ്റർ ലിസി മോൾ അർഹയായി,

വയനാട് ജില്ലയിൽ മാനന്തവാടി ഉപ ജില്ലയിലെ സർവോദയ ഹയർസെക്കൻഡറി സ്കൂൾ 1951ആണ് സ്ഥാപിതമായതു .ഈ സ്കൂളിൽ 1983 മുതൽ സ്കൗട്ട് പ്രസ്ഥാനം തുടങ്ങിയിരുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം പ്രവർത്തനങ്ങൾ നിശ്ചലമായി.
1994 ലാണ് സിസ്റ്റർ ലിസിമോൾ (സിസ്റ്റർ ഗ്രേസ് മരിയ CMC) ഈ സ്കൂളിൽ അധ്യാപികയായി ചാർജ് എടുക്കുന്നത് . ആ വർഷം തന്നെ സിസ്റ്റർ ഗൈഡ് വിഭാഗം ബയ്സിക് ട്രെയിനിങ്ങിൽ പങ്കെടുക്കുകയും ഗൈഡ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് അഡ്വാൻസ് കോഴ്സും വുഡ് ബാഡ്ജ് കോഴ്സും പൂർത്തിയാക്കിയ സിസ്റ്റർ സ്കൂളിലെയും വയനാട് ജില്ലയിലെയും സ്കൗട്ട് പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകയായി.

സിസ്റ്ററിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായി ആൺകുട്ടികളുടെ നിർബന്ധത്താൽ ഒരു അധ്യാപകൻ സ്കൗട്ട് ട്രെയിനിങ് പൂർത്തിയാക്കുകയും സ്കൂളിൽ പുതിയ സ്കൗട്ട് ഗ്രൂപ്പ് തുടക്കം കുറിക്കുകയും ചെയ്തു. കൂടാതെ രണ്ട് ഗൈഡ് ഗ്രൂപ്പുകളും തുടങ്ങി ഇപ്പോൾ സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് സ്കൗട്ട് ട്രൂപ്പുകളും ഗൈഡ് വിഭാഗത്തിൽ മൂന്ന് ഗൈഡ് യൂണിറ്റുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ ഒരു സ്കൗട്ടും ഒരു ഗൈഡും എൽ പി വിഭാഗത്തിൽ ഒരു കബ് ഒരു ബുൾബുൾ സജീവമായി പ്രവർത്തിക്കുന്നു. വയനാട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള ഒരു സ്കൗട്ട് സ്കൂൾ ആക്കുവാൻ സിസ്റ്ററിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.

സിസ്റ്റർ വയനാട് ജില്ല അസോസിയേഷനിലും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നു.
എല്ലാ പ്രവർത്തനങ്ങൾക്കും സജീവ നേതൃത്വം കൊടുക്കുന്നു. ഇപ്പോഴും ജില്ലയുടെ ഉത്തരവാദിത്തങ്ങളും വഹിക്കുന്നുണ്ട് സിസ്റ്ററിന്റെ കീഴിൽ നിരവധി രാഷ്ട്രപതി ഗൈഡുകളെയും രാജ്യപുരസ്കാർ ഗൈഡുകളെയും വാർത്തെടുക്കുവാൻ സിസ്റ്ററിന് സാധിച്ചു എന്നുള്ളത് വളരെ അഭിമാനകരം തന്നെയാണ്. നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പിലും നാഷണൽ ജാംബൂരിയിലും, സ്റ്റേറ്റ് കാബൂരിയിലെയും സജീവ സാന്നിധ്യമാണ് സിസ്റ്റർ .

സർവ്വോദയ സ്കൂളിൽ ഗൈഡ് യൂണിറ്റ് തുടങ്ങിയതിന്റെ സിൽവർ ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. പൂർവ്വ ഗൈഡുകളെയെല്ലാം ഉൾപ്പെടുത്തി ഒരു സ്നേഹ ഭവനം നിർമ്മിക്കാൻ ആയത് ഏറ്റവും അഭിമാനത്തോടെ തന്നെ ഓർക്കുന്നു.
പ്രളയ കാലത്തും കോവിഡ് അവസരങ്ങളിലും സിസ്റ്റർ ജില്ലയ്ക്ക് നൽകിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

സ്കൗട്ടിങ്ങിന്റെ യഥാർത്ഥ ചൈതന്യം കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതിൽ സിസ്റ്റർ വലിയൊരു വിജയം തന്നെയാണ്. കുട്ടികൾക്ക് ക്യാമ്പ് അനുഭവം പകർന്നു കൊടുക്കുന്നതിലും സേവന പ്രവർത്തനങ്ങളിലൂടെ കുട്ടികളെ കർമ്മനിരതരാക്കുന്നതിലും സിസ്റ്റർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആദിവാസി കോളനികളിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഗൈഡ് കുട്ടികളെ കൊണ്ട് സംഘടിപ്പിക്കാറുണ്ട്.

ഒറ്റനോട്ടത്തിൽ
1994_ൽ ഗൈഡിംഗ് ആരംഭിച്ചു.
*ബേസിക് കോഴ്സ് 1994
*!1995_ആഡ്വാൻസ്ഡ് കോഴ്സ് (PALODE)
*HWB Part _2_1996(PALODE )
*Part 1_2001(THIRUR)
*2003_Patchment PALODE
*2008_Pre _ALT(PACHMADI)
*2010_ALT(PACHMADI )
PALODE
*CAMPOORY,…., *NATIONAL INTEGRATION CAMP_KASHMIR
KargilRally
Special courses
Rashtrapathy award
(Aandra)
Awards
Long services
10Year _2007
Medal of Merit_2013
Honourable charge_2013