കെയ്റോ: 43-ാമത് വേൾഡ് സ്‌കൗട്ട് കോൺഫറൻസിൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് അഭിമാന നേട്ടം, വ്യത്യസ്ത തലമുറകളെ ഒരേ ദിശയിൽ അടിസ്ഥാനപരമായി സംഘടന ചട്ടക്കൂടിൽ ഒരുമിച്ച് കൊണ്ടുവന്നു, ജ്ഞാനവും നൂതനത്വവും ആയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു പരിഗണിച്ചാണ് അവാർഡ് ,
ഇൻ്റർജനറേഷൻ ലീഡർഷിപ്പ് അവാർഡ് ഇന്ത്യയിലെ
യുവജനങ്ങൾക്കും പ്രധാന നേതാക്കന്മാർക്കും തമ്മിൽ ചേർന്ന് പ്രവർത്തിക്കുവാനുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇൻ്റർജനറേഷനെ നേതൃത്വത്തിലേക്ക് നയിക്കുന്നതിനും ഭാരതം കാട്ടിയ മാതൃക കോൺഫറൻസിൽ ശ്രദ്ധ നേടിയിരുന്നു. നവ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ചലനാത്മകവുമായ ഭാവിക്ക് വഴിയൊരുക്കുക മാത്രമല്ല, സംസ്ഥാന അസോസിയേഷനുകൾക്ക് പിന്തുടരാനുള്ള ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻ്റെ സ്കൗട്ട്സ് സമീപനത്തിന് ഇത് ബലമേകും എന്ന് ഇന്ത്യൻ ഇൻ്റർനാഷണൽ കമ്മീഷണർ , ശ്രീ മധുസുധനൻ അവല തൻ്റെ ഫേസ്ബുക്കിൽ കുറിച്ച്.
ഈ ഇൻ്റർജനറേഷൻ ലീഡർഷിപ്പ് അവാർഡ്, തലമുറകൾ തമ്മിലുള്ള നേതൃത്വത്തിൻ്റെ സംസ്‌കാരത്തെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുടരുകയും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ യുവാക്കളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രാദേശിക അസോസിയേഷനുകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ ദീർഘകാല സുസ്ഥിരതയും വിജയവും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ് എന്നും അദ്ദേഹം എഴുതി.