ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായ ബംഗ്ലാദേശിൽ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ പ്രക്ഷോഭകരികൾ സാരി മുതൽ ചായക്കപ്പ് വരെ മോഷ്ടിച്ചു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ..ഇത്തരത്തിൽ
നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും സ്ഥിരീകരിക്കാനായിട്ടില്ല.
പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ധക്ക വിട്ട ഹസീന ദില്ലിയിൽ എത്തി ,ഇന്ത്യ രാഷ്ട്രീയ അഭയം നൽകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.അതിനിടയിൽ അവർ ലണ്ടനിലേക്ക് പോകും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
