പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി ആരംഭിക്കുന്ന സ്കൗട്ട് യൂണിറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ പരിശീലനമാണ് പൂർത്തിയായത്, വിവിധതരം ജീവിത നൈപുണ്യതകളിൽ പരിശീലനങ്ങൾ നടന്നു. ട്രെയിനർമാരായ, ശ്രീ സൂര്യനാരായണ കുഞ്ചിരായർ, ശ്രീ രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ദ്വിതീയ സോപാൻ പരിശീലനം വരെ നൽകുവാനുള്ള പ്രാഥമിക പരിശീലനമാണ് അധ്യാപകർക്ക് ലഭ്യമാക്കിയിട്ടുള്ളത്. പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷത്തിനുശേഷം തുടർ പരിശീലന പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കപ്പെടുന്നുണ്ട്.
