“മിൽക്ക് മാന് ” സ്കൗട്ട് & ഗൈഡിൻ്റെ  ആദരവ്

പൈസക്കരി:കർഷകദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡിൻ്റെ നേതൃത്വത്തിൽ കർഷകനെ ആദരിക്കലും സംവാദവും സംഘടിപ്പിച്ചു. മുപ്പത്തിഞ്ച് വർഷമായി ക്ഷീര കാർഷിക മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തേക്കാട്ട് ജോയി ചേട്ടനെ ( മിൽക്ക് മാൻ)സ്കൗട്ട് & ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് സി.എ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഏത് കാലവസ്ഥയിലും ദിവസനേ 70 ലിറ്ററോളം പാൽ ശേഖരിക്കുന്ന ജോയിച്ചേട്ടൻ പൈസക്കരിയുടെ കാർഷിക ഭൂപടത്തിൽ തൻ്റേതായ സംഭാവനകൾ നല്കിയ വ്യക്തിത്വമാണ്.കുട്ടികളുമായി തൻ്റെ കാർഷിക ജീവിതാനുഭവങ്ങൾ  പങ്കുവച്ച അദ്ദേഹം അർപ്പണ ബോധവും താത്പര്യവും ഉണ്ടെങ്കിൽ കാർഷിക മേഖലയിലും വിജയം കണ്ടെത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത് കൂടാതെ മുട്ടക്കോഴി വളർത്തൽ, മുയൽ കൃഷി എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സ്കൗട്ട് മാസ്റ്റേഴ്സ് ഗൈഡ് ക്യാപ്ടൻസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading