ത്രിശൂർ :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷന്റെ ജില്ലാ കൗൺസിൽ യോഗം 27-08-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഹാളിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ സുഭാഷ് ചന്ദ്രദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി കൗൺസിൽ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ കമ്മീഷണർ സ്കൗട്ട്സ് (എ ആർ ) ശ്രീ എൻ സി വാസു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ എ ആർ സുകുമാരൻ, ജില്ലാ കമ്മീഷണർ ഗൈഡ്സ് (എ ആർ ) ശ്രീമതി പി പി മേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി 2023 – 24 വർഷത്തെ വാർഷിക റിപ്പോർട്ടും കൗൺസിൽ മിനിറ്റ്സും അവതരിപ്പിക്കുകയും യോഗം പാസാക്കുകയും ചെയ്തു .ജില്ലാ ട്രഷറർ ശ്രീ സിജോ ജോസ് കെ വാർഷിക വരവ് ചെലവ് കണക്കുകളും ബാലൻസ് ഷീറ്റും ബഡ്ജറ്റും അവതരിപ്പിക്കുകയും യോഗം പാസാക്കുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ സിജു തോമസ്, ശ്രീമതി ഡിംപിൾ എം.ഡി, ശ്രീ അഖിൽ ലാൽ , ശ്രീ ഫ്രാൻസിൻ ഒ എ , ശ്രീ പി ജി കൃഷ്ണനുണ്ണി, ശ്രീമതി സിനി പോൾ എ, എന്നിവർ സംസാരിച്ചു. ജോയിൻറ് സെക്രട്ടറി ശ്രീമതി ആൻസി പി എ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.
