കരിപ്പോൾ ഃ കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിലെ പ്രൈമറി വിഭാഗം കുട്ടികളുടെ കബ്ബ് ബുൾബുൾ ലീഡേഴ്സിനായുള്ള സിക്സേഴ്സ് മീറ്റ് ഫ്ലോക്ക് വിഭാഗം അഡൾട്ട് ലീഡർ ട്രെയ്നറും *ജില്ല കമ്മീഷണറുമായ *കെ.പി.വഹീദ* ഉദ്ഘാടനം ചെയ്തു.കബ്ബ് വിഭാഗം ട്രെയ്നിംഗ് കൗൺസിലർ വി.സ്മിത സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ പെരിമ്പലം അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ,ഗൈഡ്സ് എ.ഡി.ഒ.സി ഷാഹിന.പി,ജില്ല ട്രെയ്നിംഗ്
കൗൺസിലർ മുഹമ്മദ് യാസിർ.പി , ഫ്ലോക്ക് ട്രെയ്നിംഗ് കൗൺസിലർ ജിജി.കെ.ടി,ബിജുപോൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

ഗ്രീറ്റിംഗ് പ്രാക്ടീസ്,ഫ്ലാഗ് പ്രൊസിജിയർ,പ്രവേശ് പാഠങ്ങൾ ,ബി.പി.സിക്സ്,പയണിയറിംഗ് ,വൈഡ് ഗെയിംസ് തുടങ്ങിയവ വിവിധ സെഷനുകളിലൂടെ നൽകി. വൈകീട്ട് നടന്ന സമാപന സമ്മേളനം സ്കൗട്ട് ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ജെ അമീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ല കമ്മീഷണർ കെ.പി.വഹീദ,സീനിയർ റോവർ മേറ്റ് അർജ്ജുൻ , ജിജി,സ്മിത തുടങ്ങിയവർ സംസാരിച്ചു.വിവിധ സ്കൂളുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി.
