കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന്

പെരുമണ്ണ:ഭാരത്  സ്കൗട്ട്സ് & ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ സംഘടിപ്പിക്കുന്ന കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന് പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടക്കും. വേങ്ങര താനൂർ, പരപ്പനങ്ങാടി സബ്ജില്ലകളിൽ നിന്നായി ആയിരത്തോളം പേർ വിവിധ ഇനങ്ങളിൽ പങ്കെടുക്കും . സംഘാടക സമിതി രൂപീകരണയോഗം പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ശംസുപുതുമ നിവഹിച്ചു. ജില്ലാ കമ്മീഷണർ രാജ്മോഹൻ പി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സാജു കാട്ടകത്ത് , എ എസ് ഒ സി ജിജി ചന്ദ്രൻ ,പി ടി എ പ്രസിഡണ്ട് ഇബ്രാഹിം കുട്ടി , വൈസ് പ്രസിഡൻ്റ് മുത്തു , ജില്ലാ സെക്രട്ടറി അൻവർ കെ , ജില്ലാ ട്രഷറർ സുനിൽ കുമാർ കെ ക , കബ്ബ് ജില്ലാ കമ്മീഷണർ അനുജ് പി കെ , ടി എഫ് സി ക്ലബ്ബ് അംഗം മുന്ന അസ്ലം ,യൂണിറ്റ് ലീഡർമാരായ  പി. കെ ശാക്കിർ , കെ എസ് ജയശ്രീ . ബുഷ്റ ടി , നഷീദ എം, താഹിറ ടി പി , സമീന എ ടി നീതു കെ.എം , റാഷിദ , കദീജ ടി നൗഷാദ് കെ. സുഫ്‌യാൻ, ബിന്ദു, സുബൈദ സി. കദീജ എന്നിവർ പ്രസംഗിച്ചു.*

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading