ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് 2025ഫെബ്രുവരി 25 ന് കബ്ബ് ബുൾബുൾ ഉത്സവം നടത്തി. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ യൂണിറ്റുകളിൽ നിന്നായി മുന്നൂറിലധികം കബ്ബുകളും ബുൾബുളുകളും പരിപാടിയിൽ പങ്കെടുത്തു. ജില്ല സ്കൗട്ട് കമ്മീഷണർ (AR) എൻ.സി. വാസു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല റേഞ്ചർ കമ്മീഷണർ ഇ വി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല മുഖ്യാതിഥിയായിരുന്നു.

DTC (G) പി എം ഐഷാബി , ജില്ല സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി, ജില്ല ട്രഷറർ സിജോ ജോസ് കെ ,ജില്ല ജോയിൻ്റ് സെക്രട്ടറി ആൻസി പിഎ , DC (G) പി എ ഫൗസിയ , DOC (G) കെ കെ ജോയ്സി എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ സമ്മാനങ്ങൾ നല്കി അനുമോദിച്ചു. കൊടുങ്ങല്ലൂർ LA സെക്രട്ടറി ഭഗിലാൽ, ADCമാരായ വി.എസ്. ദാസൻ ,ആഗ്നസ്, ബിൻസി, HQC സുശീൽ കെ വി, യൂണിറ്റ് ലീഡർമാരായ രാഗേഷ്, ക്ലീറ്റസ്, അമ്പിളി, പ്രദീപ, രജിനി, ഷാലറ്റ്, ഷൈജി തുടങ്ങിയവർ പരിപാടിയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.