ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങൾ വൃത്തിയായും സുന്ദരമായും സൂക്ഷിക്കുക എന്നതും , പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ് എന്ന അപബോധവും ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടപ്പാക്കുന്ന എൻറെ നാട് എത്ര സുന്ദരം പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ കീഴിൽ എന്റെ നാട് എത്രസുന്ദരം പദ്ധതി യുടെ ഭാഗമായി കൊടുങ്ങല്ലൂർ KKTM GGHSS ലെ ഗൈഡ്സ് ഏറ്റെടുത്ത ഒരു സാമൂഹ്യ പ്രവർത്തനമാണ് ചത്വരം ക്ലീനിങ് ആൻഡ് ഗാർഡനിങ്. കുട്ടികളിൽ സാമൂഹ്യ അവബോധവും വൃത്തിയും പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ഗൈഡ്സ് ഏറ്റെടുത്ത പദ്ധതി നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഗീത പനിനീർ ചെടി നട്ടു കൊണ്ട് ഉദ്ഘാട നം നിർവഹിക്കുന്നു .
ഇതിൻറെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഏറ്റവും മനോഹരമായ പൂച്ചെടികളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് സ്ഥലത്തെ ഭംഗിയാക്കി സൂക്ഷിക്കുക എന്നതും. പൊതുസ്ഥലങ്ങൾ മാലിന്യ വിമുക്തവും. ഏറ്റവും വൃത്തിയുമായും സൂക്ഷിക്കുക എന്ന പൊതു സംസ്കാരത്തിലേക്കുള്ള കാൽവെപ്പാണ് സംഘടന രക്ഷിക്കുന്നത്.

സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളാണ് ഇതുപോലെ സംരക്ഷണ മേഖലകളായി സ്കൗട്ട് ഗൈഡ് കുട്ടികൾ ഏറ്റെടുത്തിട്ടുള്ളത്. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളുടെ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.