തിരുവിഴ: ചേർത്തല വിദ്യാഭ്യാസഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ജി എൽ പി എസ് മരുത്തോർവട്ടം ഓവറോൾ ചാമ്പ്യന്മാരായി , 24 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടി ശാസ്ത്രകാരന്മാർ പങ്കെടുത്ത മേളയിൽ 16 പോയിൻറ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 14 പോയിന്റുകളോടെ വാരണം സെൻറ് തെരേസിയൻ എൽ പി സ്കൂളും , എസ് ആർ ആർ എൽപിഎസ് പാട്ടുകുളവും രണ്ടാം സ്ഥാനം പങ്കിട്ടു.
