കഞ്ഞിക്കുഴി: ദാ ഇവിടെ നോക്ക് നമ്മൾ ഇന്നു ഇവിടെ വഴുതന ,പയർ, എന്നിവ കൃഷി ചെയ്യാൻ പോവാണ്…. സ്വതസിദ്ധ ശൈലിയിൽ സുജിത്ത് തൻറെ വെറൈറ്റി ഫാർമർ എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞു തുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത് വേറിട്ട കൃഷിരീതികളിലൂടെ ശ്രദ്ധേയനാണ്.2014 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുളള പുരസ്‌കാരം , 2021 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം, 2023 ല്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.

സൂര്യകാന്തി കൃഷി ചെയ്തു ശ്രദ്ധ നേടിയ സുജിത്ത്, സൂര്യ കാന്തി പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്ത ആളല്ല . രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ പവിത്രൻ്റെ മരണത്തിന് ശേഷം ,കണ്ണീരിന്റെ രുചിയും പട്ടിണിയുടെ താളവും നിറഞ്ഞ ദിനങ്ങളില്‍ തണലായി നിന്ന അമ്മ ലീലാമ്മയും സഹോദരന്‍ അജിത്തും ഇന്നും ഒപ്പമുണ്ട്. കൃഷി മാത്രമായിരുന്നു ആ അമ്മയുടേയും രണ്ട് മക്കളുടേയും ജീവിതോപാധി. ചാരമംഗലം സ്‌കൂളില്‍ കൂട്ടുകാര്‍ വിഭവ സമൃദ്ധമായ ഊണ് കഴിക്കുമ്പോള്‍ കൊച്ച് സുജിത്തിനും അജിത്തിനും ചേമ്പോ കപ്പയോ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കഴിച്ച് ദിനങ്ങൾ മുന്നോട്ടു നീക്കി .പ്ലസ് ടു കഴിഞ്ഞ് തുടര്‍ന്ന് പഠനത്തിന് ശ്രമിച്ചില്ല.കാരണം കീശ കാലിയായിരുന്നു. ചുമട്ടുതൊഴിലാളി , കൽപണിക്കാരൻ ,ഓട്ടോ ഡ്രൈവര്‍, ഹോട്ടല്‍ ജീവനക്കാരന്‍,സ്വര്‍ണ്ണാഭരണ ശാലയിലെ സെയില്‍സ് മാന്‍….. എല്ലിയിടത്തും തിരിച്ചടികള്‍. 2012 ലാണ് പുതിയ തുടക്കം..നാടന്‍ കൃഷി രീതിക്കൊപ്പം ഹൈടെക് കൃഷി രീതിയും അവലംബിച്ചപ്പോള്‍ നേട്ടമുണ്ടായി.2014 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുളള പുരസ്‌കാരം,2021 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം,2023 ല്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്.ഇപ്പോഴിതാ ഹരിത മിത്ര . നാല് സംസ്ഥാന തല അവാര്‍ഡ് കിട്ടുന്ന ഏക ചെറുപ്പക്കാരനാണ് സുജിത്ത്.കൃഷി വരുമാനത്തില്‍ ഓഡി കാര്‍ വാങ്ങിയെന്ന് നെഞ്ച് വിരിച്ച് പറയുന്ന സുജിത്ത് ,ദിവസവും വിളവെടുപ്പ് ഉത്സവമാണ്. ഇപ്പോള്‍ 30 ഏക്കറിലാണ് കൃഷി. ഇതില്‍ 1 ഏക്കറേ സ്വന്തമായിട്ടുളളൂ. ബാക്കി 29 ഉും പാട്ടത്തിനെടുത്തതാണ്. പച്ചക്കറികള്‍ക്കൊപ്പം പൂക്കളും മത്സ്യകൃഷിയും . കൃഷിയില്‍ പരീക്ഷണങ്ങളോടാണ് എപ്പോഴും ഇഷ്ടം. കഞ്ഞിക്കുഴി കുമാരപുരത്ത് സൂര്യകാന്തി തോട്ടം ഒരുക്കിയപ്പോള്‍ കാണാന്‍ വന്നത് പതിനായിരങ്ങളാണ്. ചൊരിമണലിലെ ഉളളി കൃഷിയും ,കായലിലെ പോളതടത്തിലെ പൂകൃഷിയും ഹിറ്റായി. സംസ്ഥാന സര്‍ക്കാറിന്റെ ഇസ്രേയല്‍ സന്ദര്‍ശിച്ച കര്‍ഷക സംഘത്തിലെ താരമായിരുന്നു സുജിത്ത്.സോഷ്യല്‍ മീഡിയ വഴി കൃഷി അറിവുകള്‍ പങ്ക് വെയ്ക്കുന്നുണ്ട്.വെറൈറ്റി ഫാര്‍മര്‍ എന്ന ചാനലില്‍ 13 ലക്ഷം ഫോളോവേഴ്സ് ഉണ്ട്..ഭാര്യ അഞ്ജു. മകള്‍.കാര്‍ത്തിക എന്നിവരും സുജിത്തിനൊപ്പം കൃഷിയിൽ സജീവമാണ്.
