ആലപ്പുഴ: ആലപ്പുഴ കേരളത്തിൻ്റെ ഹോക്കി ഗെയിമിംഗ് മേഖലയ്ക്ക് സംഭാവന ചെയ്ത A.V. രാജഗോപാൽ സാർ 73 വയസ്സ് അന്തരിച്ചു ശവസംസ്കാരം .23/08/24. 3:00 മണിക്ക് വീട്ടുവളപ്പിൽ നടന്നു.മുൻ സംസ്ഥാന ഹോക്കി താരവും കേരളത്തിന് വേണ്ടി അഞ്ചു കൊല്ലം തുടർച്ചയായി കേരളത്തിന് വേണ്ടി കളിച്ച കായികതാരവും കൂടെയാണ് സാർ നിലവിൽ ആലപ്പുഴ ഹോക്കി അസോസിയേഷൻറെ മുഖ്യ രക്ഷാധികാരിയും ആയിരുന്നു അസോസിയേഷൻറെ എന്ത് കാര്യത്തിലും എപ്പോ വിളിച്ചാലും സ്വന്തം ശാരീരിക വയ്യായ്മ മറന്ന് എല്ലാ പരിശീലന പരിപാടികളും അദ്ദേഹം ഉണ്ടായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജൂനിയർന്നു സീനിയർ എന്നോ വ്യത്യാസമില്ലായിരുന്നു എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുന്ന ആളായിരുന്നു സാർ കേരളവർമ്മ കോളേജിലെ മുൻ ഹോക്കി കോച്ച് ആയിരുന്ന സുരേഷ് സഹോദരനാണ് രാജഗോപാൽ സാർ സാറിൻറെ വേർപാട് ആലപ്പുഴ ഹോക്കിക്ക് തീരാനഷ്ടമാണ് ഹോക്കി ഫഡറേഷൻ അനുശോചനകുറിപ്പിൽ പറഞ്ഞു.
ആലപ്പുഴയുടെ ഹോക്കിമാൻ വിടവാങ്ങി

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക