മാള : ജന്മദിന ആശംസകളെയൂം, സമ്മാനങ്ങളെയും , ആഘോഷങ്ങളെയും ഏറെ പ്രിയങ്കരമായി ചേർത്തുവയ്ക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ഈ വർഷം അത് വേണ്ടെന്ന് വയ്ക്കുന്നു. പ്രാർത്ഥനയും ഉപവാസവും എല്ലാം സംഘടിപ്പിച്ചു അവർ നാടിൻറെ ദുഃഖത്തോട് ,അതിജീവനത്തോട് ഐക്യപ്പെടുകയാണ്.

കുട്ടികൾ തങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഈ വർഷം പൂർണ്ണമായും ഒഴിവാക്കി അതിനു ചിലവഴിക്കാനിയി മാറ്റിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രധാന അധ്യാപിക സിസ്റ്റർ. ഫ്ലോറൻസിയ്‌ക്ക് കൈമാറി.
ഞങ്ങളുടെ സമപ്രായക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള ചൂരൽ മലയിലും മുണ്ടക്കയിലും മൺ മറയുകയോ. ദുരന്തത്തിന്റെ ഭീതിയിൽ പരിക്കുകളോടെ നമുക്കിടയിൽ കഴിയുമ്പോൾ ഞങ്ങൾക്ക് എങ്ങനെയാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുക. . ജീവിതാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി തന്നെയാണ് ഹോളി ചൈൽഡ് കുട്ടികളുടെ ജന്മദിനാഘോഷം, പലരുടെയും വീട്ടിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ ആഘോഷങ്ങളാണ് , ഈ സാഹചര്യത്തിൽ അത്തരം ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്നും അതിനായി മാറ്റിവയ്ക്കുന്ന തുക , ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയാണ് എന്നും കുട്ടികൾ തീരുമാനിച്ചപ്പോൾ സ്കൂൾ മാനേജ്മെൻറ് കുട്ടികൾക്കൊപ്പം കൈകോർക്കുകയായിരുന്നു.
ദുരന്തത്തിൽ മണ്ണിൽ മറഞ്ഞു പോയ സഹോദരങ്ങൾക്ക് നിത്യശാന്തി പ്രാർത്ഥനയും സംഘടിപ്പിച്ചു. ഹോളി ചൈൽഡ് സി. ഇ. എം. ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ, കുട്ടികൾ മെഴുകുതിരി നാളങ്ങൾ തെളിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് കൂടുതൽ കരുത്ത് പകരുവാൻ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് കഴിയും എന്ന് പ്രാർത്ഥനയിൽ പങ്കെടുത്തവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംപറഞ്ഞു.
മുൻ ദിവസങ്ങളിൽദുരിത മേഖല സന്ദർശിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീ. സാജൻ കെ. പി.യെ സ്കൂൾ മാനേജർ റവ.സി. ദീപ്തി ആദരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ബിനു കാളിയാടൻ അനുസ്മരണ പ്രഭാഷണവും പ്രിൻസിപ്പൾ റവ. സി. റോസ്‌ലിറ്റ്, കെ. ജി. പ്രിൻസിപ്പൾ സി. പ്രിയ,സീഡ് കോഡിനേറ്ററും മലയാളം അധ്യാപകനുമായ ശ്രീ ഡോണൽ ഡിസിൽവ മറ്റ് മലയാള വിഭാഗം അധ്യാപകരായ ജിഷ സൈമൺ, ബിനു ജയിംസ്, നൈസ്മോൾ ,ലിജി ജോർജ്, റോബി ഷൈജൻ, സ്കൂൾ ലീഡർമാരായ സാവിയോൺ.എ. എസ്, ഫെമിൻ.സി. എഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി