സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ആലപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ്  മാവേലിക്കര ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ആരംഭിച്ച ആഘോഷപരിപാടികൾ, ഭരണഘടന ആമുഖത്തിന് മുന്നിലുള്ള സ്വാതന്ത്ര്യദിന പ്രതിജ്ഞ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യത്തിന്റെ ബലിപീഠങ്ങളിൽ രക്തസാക്ഷിയായവരുടെ അനുസ്മരണം എന്നിവർ സംഘടിപ്പിച്ചു.

ചേർത്തലകേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ആരംഭിച്ച ആഘോഷപരിപാടികൾ ഡിസ്ട്രി ട്രെയിനിങ് കമ്മീഷണർ എം ഭരതമ്മാൾ ഉദ്ഘാടനം ചെയ്തു, ദേശഭക്തിഗാനം ഉൾപ്പെടെയുള്ള മത്സരങ്ങൾ സ്കൗട്ട് ഗൈഡ്  കബ്ബ് ബുൾബുൾ റോവർ റേഞ്ചർ വിഭാഗങ്ങളിലായി  സംഘടിപ്പിച്ചു. ഡിസ്റ്റിക് കമ്മീഷണർ എ ആർ എൻ സരസമ്മ സമ്മാനദാനം നിർവഹിച്ചു,  ജില്ല സെക്രട്ടറി ആർ ഹേമലത, ഡി ഒ സി , വി എസ് ഗ്രേയ്സി ,   ജയകല, എഫ് ബലദേവ് , അനിൽ കുമാർ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200 ഓളം കുട്ടികൾ പങ്കെടുത്തു.

ആലപ്പുഴയില്  ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ബഹു മന്ത്രി സജി ചെറിയാൻ  അഭിവാദ്യം സ്വീകരിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി സ്കൗട്ട് ഗൈഡ്, എസ്പിസി, എൻ സി സി, പോലീസ്, ഫയർ& റെസ്ക്യൂ, വിഭാഗങ്ങളിൽ നിന്നായി കേഡറ്റുകൾ പങ്കെടുത്തു. 

കാക്കനാട്: എറണാകുളം ജില്ല ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷൻ മൈതാനിയിൽ വെച്ച് നടന്ന ഭാരതത്തിൻ്റെ 78-ാമത് സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത സ്കൗട്ട് / ഗൈഡ് യൂണിറ്റുകൾ . സെൻ്റ് ആൻ്റണീസ് HSS, എറണാകുളം Best platoon ഗൈഡ് യൂണിറ്റ് (First )SDPYKPMHS ഇടവനക്കാട് Best platoon Scout Unit , (First )ഭവൻസ് മുൻഷി വിദ്യാലയം തിരുവാങ്കുളം  Best platoon Guide Unit , (Third) ട്രോഫിയും, സർട്ടിഫിക്കറ്റും ബഹുമാനപ്പെട്ട നിയമ വ്യവസായ വകുപ്പ് മന്ത്രി P രാജീവ് അവർകളിൽനിന്നും ഏറ്റ് വാങ്ങി

മാള:  ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. വയനാട്  പ്രകൃതി ദുരന്തത്തിൽ മൺമറഞ്ഞുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി എല്ലാ യൂണിറ്റുകളിലും സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു.  ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന റാലി,  സർവ്വമത് പ്രാർത്ഥന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

തിരൂർ:  ജില്ലാ അസോസിയേഷനിൽ ഉൾപ്പെട്ട 4 ലോക്കൽ അസോസിയേഷനുകളിലെയും വിവിധ യൂണിറ്റുകളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ സ്കൂളുകളിലും സ്കൗട്ട് ഗൈഡ് കബ് ബുൾബുൾ ബണ്ണീസ് റോവർ റേഞ്ചർ യണിറ്റുകളുടെ നേതൃത്വത്തിൽ flag hostig നടന്നു. മാർച്ച് പാസ്റ്റ്, ഡിസ്പ്ലെ , വിവിധ കലാപരിപാടികൾ എന്നിവയോടെ സ്വതന്ത്ര്യദിനാം വർണാഭമാക്കി.

കുറ്റിപ്പുറം: കരിപ്പോൾ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയില്  എൻറെ ഭാരതം ഡിസ്പ്ലേ പരിപാടി അവതരിപ്പിക്കപ്പെട്ടു, സ്വാതന്ത്ര്യ ദിന റാലിയും , സർവ്വമത പ്രാർത്ഥനയും സംഘടിപ്പിക്കപ്പെട്ടു.

പൈങോട്ടൂർ :കോതമംഗലം ജില്ലയിലെ എല്ലാ യൂണിറ്റുകളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കുകയുണ്ടായി. ജില്ലാ അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം  സംഘടിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി ജില്ല അസ്സോസിയേഷൻ്റെ നേതൃത്വ പരിശീലന ക്യാമ്പും ഇതോടൊപ്പം ആരംഭിച്ചു.  സെൻ്റ് ജോസഫ് എച്ച് എസ് എസ് പൈങോട്ടൂർ   യിൽ വച്ച് നടന്ന പരിപാടികളിൽ .  കെ ജെ ജോസഫ് DTC(S),, എം വി ജോർജ്ADC(S) ,ശ്രീജമോൾ DOC(S),, മുഹമ്മദ് റാഫി എ ഐ എന്നിവർ പങ്കെടുത്തു.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading