പരിചിന്തന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജില്ല അസോസിയേഷനിലെ ഗൈഡ് ക്യാപ്റ്റൻമാർ 26-02-25 ബുധനാഴ്ച ചാലക്കുടി മോതിരക്കണ്ണിയിൽ സ്ഥിതി ചെയ്യുന്ന ‘അമ്മ’ എന്ന വയോജന സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം സന്ദർശിച്ചു. ഗൈഡ് ക്യാപ്റ്റൻമാർ സമാഹരിച്ച് നൽകിയ തുകയും ഭക്ഷ്യവസ്തുക്കളും കൈമാറുകയുമുണ്ടായി. 23 പേരാണ് ഈ യാത്രയിൽ പങ്കെടുത്തത്. DC (G) പി എ ഫൗസിയ , DTC (G) പിഎം ഐഷാബി , DOC (G) കെ കെ ജോയ്സി, ജില്ല ജോയിൻറ് സെക്രട്ടറി ആൻസി പി എ എന്നിവർ നേതൃത്വം നൽകി.
