കോതമംഗലം : നിയമ ഭാഗം ആറ്,A scout is disciplined and help to protect public property. എന്ന് വായിച്ച് നിർത്തിയപ്പോൾ പുതുപ്പാടി സ്കൂളിലെ പട്രോൾ ലീഡർ ശ്രീഹരിക്ക് ഒരു ആശയം, പുതിയ കുട്ടികൾക്ക് ഒരു പ്രാക്ടിക്കൽ ക്ലാസ്സ് ആയി നിയമ ഭാഗം കൊടുത്താലോ ഈ ചിന്തയാണ് കെഎസ്ആർടിസി ബസ് ക്ലീനിംഗിൽ എത്തിയത് പൊതുമുതൽ സംരക്ഷ പരിപാടിയുടെ ഭാഗമായി KSRTC ബസ്, സ്റ്റാന്‍ഡില്‍ വെച്ച് വൃത്തിയാക്കികൊണ്ട്, ഇത് തങ്ങളുടേതാണ് എന്ന ചിന്ത കുട്ടികളിൽ എത്തിക്കാൻ ആയി എന്ന് ഗൈഡ്
ക്യാപ്ടൻ ഗ്രീബി വർഗീസ്, സ്കൗട്ട് മാസ്റ്റർ. സുനിൽ എ എന്നിവർ പറഞ്ഞു. പുതുപ്പാടി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, വിദ്യാര്‍ത്ഥികള്‍. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആണ് ശുചീകരണ പ്രവർത്തനം നടത്തിയത് ,

സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥനത്തിലേയ്ക് പുതിയതായി അംഗത്വം നേടിയ കുട്ടികൾക്കായുള്ള , സ്കൗട്ട് നിയമ പഠനത്തിൻ്റെ ഭാഗമായി ആണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.