കുറ്റിപ്പുറം:
ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന സ്കൂളിൽ വെച്ച് ശലഭോത്‌സവം 2024(ബണ്ണീസ് ഗാദറിംഗ് ) സംഘടിപ്പിച്ചു ഉപജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 490 വിദ്യാർത്ഥികളും 55 ബണ്ണിലീഡേഴ്സും പങ്കെടുത്തു.പരിപാടിയുടെ
ഔപചാരികമായ ഉദ്ഘാടനം തിരൂർ ജില്ല അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി.റംഷീദ ടീച്ചർ നിർവഹിച്ചു .

കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഒപ്പന ,ഗ്രൂപ്പ് ഡാൻസ് ,ആക്ഷൻസോംഗ്,ഫാൻസി ഡ്രസ്,ഫാഷൻ ഷോ,
,നിറച്ചാർത്ത്, ഗെയിംസ് കോർണർ ആക്ടിവിറ്റീസ്
സമാപന ആഘോഷം എന്നിവ നടന്നു.
ഉദ്ഘാടനം സമ്മേളനത്തിൽ ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് സ്വാഗതം പറഞ്ഞു.KYHSS
പ്രിൻസിപ്പൽ മുനീർ കാപ്പൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഹമ്മദ് ഫൈസി കക്കാട് മുഖ്യ പ്രഭാഷണം നടത്തി.ശലഭോത്സവം കോഡിനേറ്റർ ജലീൽ വൈരങ്കോട് ബണ്ണീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് ആമുഖഭാഷണം നടത്തി.ഇ.പി.
സൈതലവി, കളപ്പാട്ടിൽ അബു എന്നിവർ സമ്മാന കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു . മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി, ടി.സൈനുദ്ധീൻ, വി.ടി. ഖാദർ, വൈസ് പ്രിൻസിപ്പൽ കെ . നൂറുദ്ധീൻ , പി ടി എ പ്രസിഡൻ്റ് പി.കെ. മുഹമ്മദ് അലി , പി. അൻവർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല മ്മീഷണർ

എം.ബാലകൃഷ്ണൻ ,എ.പാത്തുമ്മക്കുട്ടി ,ജില്ല സെക്രട്ടറി പി.ജെ. അമീൻ, ഡി.ടി.സി വി.കെ.കോമളവല്ലി, ഡി.ഒ.സി ജിബി ജോർജ്, ഫ്ലോക്ക് ജില്ല കമ്മീഷണർ കെ.പി. വഹീദ , എ.ഡി.ഒ.സി മാരായ ടി. മുഹമ്മദ് അമീൻ, പി. ഷാഹിന , ട്രെയ്നിംഗ് കൗൺസിലർമാരായ പി. മുഹമ്മദ് യാസിർ, പ്രിയലത ,ജോയിൻ്റ് സെക്രട്ടറി ബിന്ദു.,മീഡിയ കോഡിനേറ്റർ വി. ഹഫീസ് മുഹമ്മദ്,ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ
വി. സ്മിത എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപനസമ്മേളനം അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല ഓർഗനൈസിംഗ് കമ്മീഷണർ ഷൈബി പാലക്കൽ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു .ഉപജില്ല ട്രഷറർ ശശികല നമ്പലാട്ട് ,ഫ്ലോക്ക് ട്രെയ്നിംഗ് കൗൺസിലർ ജിജി.കെ.ടി,ബിജുപോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ദേശീയഗാനത്തോടെ നാല് മണിക്ക് പരിപാടി അവസാനിച്ചു.

