കുറ്റിപ്പുറം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ *”ലഹരിക്കെതിരെ യുവശക്തി”* എന്ന സന്ദേശവുമായി മൂടാൽ എം.എം.എം ഹൈസ്ക്കൂളിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു

. മൂടാൽ എം.എം.എം ഹൈസ്ക്കൂൾ ഡയറക്ടർ ബിജുപോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ.ടി അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകി.

ഷാഹിന.പി,ഷൈൻ.കെ,മുഹമ്മദ് ഹാഫിസ് ,സ്മിത.വി ,മുഹമ്മദ് റഫീഖ്,ഷറഫുദീൻ ട്രെയ്നിങ് കൗൺസിലർ പി.മുഹമ്മദ് യാസിർ തുടങ്ങിയവർ സംസാരിച്ചു .പ്രോഗ്രാം കോഡിനേറ്റർ ഷൈൻ.കെ നന്ദിയും പറഞ്ഞു .

11 യു.പി സ്കൂൾ ടീമുകളും,8 ഹൈസ്ക്കൂൾ ടീമുകളും പങ്കെടുത്ത മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ എടയൂർ IRHSS , യു.പി.വിഭാഗത്തിൽ കൊളമംഗലം METസ്കൂളും
ജേതാക്കളായി. വൈകീട്ട് നടന്ന സമാപനസമ്മേളനം അഷ്റഫ് മാ
സ്റ്റർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് അമീൻ സ്വാഗതം പറഞ്ഞ യോഗത്തിൽ എം.എം.എം. ഹൈസ്ക്കൂൾ ഡയറക്ടർ മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു .ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ .കോമളവല്ലി സമ്മാനവിതരണോദ്ഘാടനം നിർവഹിച്ചു .റഫറിമാരായ പ്രദീപ്,അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു . എ.ഡി.ഒ.സി ഷാഹിന.പി നന്ദി പറഞ്ഞു .
