എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുവാനുള്ള അനുവാദം ഇവർക്കു മാത്രമേഉള്ളൂ..

ന്യൂഡൽഹി: ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി  ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം, രാഷ്ട്രപതിക്കും രാഷ്ട്രത്തലവന്മാർക്കും, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക്  പ്രത്യേക ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന ഉത്തരവാദിത്വവും ഭാഗ്യവുമാണ് ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കുക എന്നത്. എന്നാൽ എല്ലാദിവസവും ദേശീയ പതാക ഉയർത്തുവാൻ അനുവാദമുള്ള ഒരു കൂട്ടർ ഇന്ത്യയിലുണ്ട്

പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ ദിവസവും ദേശീയ പതാക ഉയർത്തുന്നത് അവരാണ്. കലക്ടറേറ്റിലെ ചൗക്കിദാർ, സർജൻറ്, ദഫേദാർ, വിവിധ സ്ഥാപനങ്ങളിലെ ശിരസ്തദാർ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് അവർ അറിയപ്പെടുന്നത്.
എല്ലാ ദിവസവും ദേശീയ കൊടി  ഉയർത്തുകയും സന്ധ്യക്ക് മുമ്പ് താഴ്ത്തുകയും ചെയ്യുക എന്നതാണ് അവരുടെ കടമ.  ദേശീയ ഫ്ലാഗ് കോഡിന് അനുബന്ധം ആയിട്ടാണ് അവ തയ്യാറാക്കുന്നതും . നടപ്പാക്കുന്നതും. നിരീക്ഷകരില്ലെങ്കിലും പിന്തുടരേണ്ട ഓരോ സാഹചര്യവും രീതികളും  പിന്തുടർന്ന് അവർ ദേശീയ പതാക സ്ഥിരമായി ഉയർത്തുന്നു.

കൊടിമരത്തിലേക്ക്  പതാക എത്തിക്കുന്നതിലും ഉയർത്തുന്നതിലും താഴ്ത്തുന്നതിലും തിരികെ കൊണ്ടുവരുന്നതിലും കാണേണ്ട പരിഗണന  ഫ്ലാഗ്ക്കോഡിൽ വ്യക്തമാക്കിയിട്ടുണ്ട് , അത് അനുസരിച്ചാണ് കെട്ടുന്നതിനും, ഉയർത്തുന്നതും, അഴിക്കുന്നതും. കൃത്യമായി സൂക്ഷിക്കുന്നത്.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading