ശിങ്കാര വടിവേൽ എൻഡോവ്മെൻ്റ് നിപുണ്യക്ക്.

വടകര :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്  ഏർപ്പെടുത്തിയ ശിങ്കാര വടിവേൽ എൻഡോവ്മെൻറിന്  വടകര ജില്ലയിലെ കുമാരി.  നിപുണ്യ എസ്. അർഹയായി.മുൻ സ്റ്റേറ്റ് ട്രൈയിനിങ് കമ്മീഷണർ ശ്രീ. ശിങ്കാര വടിവേലിൻ്റെ സ്മരണക്കായി സംസ്ഥാന പരിശീലന വിഭാഗം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ് .SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന, സ്കൗട്ടു വിഭാഗം HWB പരിശീലനം പൂർത്തിയാക്കിയവരുടെ മക്കൾക്ക് ലഭിക്കുന്നതാണ് ഈ അവാർഡ്.

വടകര ജിലയിലെ ട്രൈയിനറും  ഡി.ഒ. സി.യുമായ സുനീഷ് കുമാർ ( ALT- ട) ൻ്റെ മകളാണ് നിപുണ്യ.പഠനത്തിൽ മികവു പുലർത്തുന്ന നിപുണ്യ സ്കൂൾ കലാ – പ്രവർത്തിപരിചയ മേളകളിൽ ജില്ല – സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യപുരസ്കാർ ഗൈഡ് എന്നതിന് പുറമെ സംസ്ഥാന കാമ്പുരികളിലും രാജസ്ഥാനിൽ വെച്ച് നടന്ന ദേശീയ ജാമ്പൂരിയിലും ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പുത്തൂർ ഗവ. ഹയർ സെക്കൻ്റെ റിയിൽ +1-ൽ പഠിക്കുന്ന ഈ മിടുക്കി നല്ല ഒരു നർത്തകി കൂടിയാണ്.ശിങ്കാര വടിവേൽ ഓർമ്മ ദിനമായ ഒക്ടോബർ 3 ന് വടകര വെച്ച് നടക്കുന്ന ചടങ്ങിൽ   എൻഡോവ്മെൻ്റും മെമെൻ്റോവും സമ്മാനിക്കും.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading