കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് ജേതാവ് കുമാരി: നിപുണ്യ

വടകര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ശിങ്കാരവടിവേൽ എൻഡോവ്മെൻഡും മെമൻ്റോയും സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ LT (S)-ൽ നിന്നും സംസ്ഥാന ജില്ലാ ഭാരവാഹികളാക്കമുള്ള പ്രൗഡഗംഭീരമായ ചടങ്ങിൽ സാഭിമാനം ഏറ്റുവാങ്ങുകയും തുടർന്ന് അതേ വേദിയിൽ വെച്ച് തനിക്ക് ലഭിച്ച എൻഡോവ്മെൻ്റ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുകയും ചെയ്ത കുമാരി നിപുണ്യ മാതൃകയായി മാറി.


അശരണരും ദുരിതമനുഭവിക്കുന്നവരുമായ
ജനതയ്ക്ക് സഹായമായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പ്രസ്തുക തുക കൈമാറിയപ്പോൾ നിപുണ്യ തൻ്റെ മഹത്തായ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ പതാക വാഹകയാവുകയായിരുന്നു.

നീണ്ടുനിന്ന കരഘോഷങ്ങളിലൂടെ ഒരു നിമിഷം പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹാൾ ഒന്നടങ്കം ആ കുഞ്ഞു സഹോദരിയുടെ പ്രവൃത്തിയെ വാനോളം ഉയർത്തുകയുണ്ടായി.
തൻ്റെ മാതൃകാപരമായ പ്രവൃത്തിയിലൂടെ നിപുണ്യ പുണ്യവതിയായെന്ന് അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ചുകൊണ്ട് ബാലചന്ദ്രൻ പാറച്ചോട്ടിൽ അഭിപ്രായപ്പെട്ടു. സ്കൗട്ട് പ്രസ്ഥാനത്തിലെ രാജ്യപുരസ്ക്കാർ ഗൈഡായ നിപുണ്യ സംസ്ഥാന ട്രയിനിംഗ് ടീമംഗവും വടകര ജില്ലയിലെ എസ്.ജി.എം എസ്.ബി. സ്കൂൾ അധ്യാപകനുമായ സുനീഷ് മാസ്റ്ററുടെ മകളാണ്. രമീനയാണ് മാതാവ് വലിയച്ഛൻ ശ്രീ. രാഘവനും വലിയമ്മ ശ്രീമതി. മീനാക്ഷിയും, കുഞ്ഞനുജത്തി നിതാര്യയും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
നല്ലൊരു നർത്തകി കൂടിയായ നിപുണ്യ കലാ-പ്രവൃത്തിപരിചയ മേളകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മൽസരിക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഭാര ത് സ്കൗട്ട് -ഗൈഡ് അസോസിയേഷൻ ദേശീയ തലത്തിൽ രാജസ്ഥാനിൽ വെച്ച് നടത്തിയ ജാംബൂരിയിലും സംസ്ഥാന കാംമ്പൂരികളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading