ഓണക്കോടി സ്നേഹികോടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

മലപ്പുറം: ഇത്തവണ ഓണത്തിന് ഒരു കുപ്പായം എനിക്ക് കൂടുതൽ വേണം:  ആറാം ക്ലാസുകാരി അനുഗ്രഹ ബിജു,  ഏറെ വാശിയോടെ കുപ്പായത്തിനായി അച്ഛൻ ബൈജുവിനോട് അല്പം കൊഞ്ചലോടെ എന്നാൽ ഏറെ ഗൗരവത്തിൽ പറയുകയാണ്,

എന്തിനാണ് രണ്ടു ഉടുപ്പ് , ഒന്നുപോരെ, ഒന്നുതന്നെ വാങ്ങാൻ കഴിയാത്തവർ എത്രപേരുണ്ട് അമ്മ സനുജ മകളെ നോക്കി അല്പം പരിഭവത്തോടെ പറഞ്ഞു,

അങ്ങനെയുള്ളവർ ഉള്ളതുകൊണ്ടാണ് എനിക്ക് ഇത്തവണ രണ്ടെണ്ണം വേണ്ടത്, അനുഗ്രഹയുടെ മറുപടിയിൽ ആത്മാർത്ഥതയും സ്നേഹവും നിഴലിക്കുന്നുണ്ട് ,

അമ്മേ ഇത്തവണ രണ്ടു കുപ്പായം അത് വേണം ഒന്ന് എൻറെ അളവിന് , മറ്റൊന്ന്  അത് നമ്മുടെ തെക്കേലെ റീന കുട്ടിയുടെ അളവിന് വേണം , ഇത്തവണ അവളുടെ ഓണക്കോടി  എൻ്റെ വകയാണ് അനുഗ്രഹ പറഞ്ഞു നിർത്തി.

സംസ്ഥാനത്ത്  ഇതുപോലെ ധാരാളം അനുഗ്രഹമാർ തങ്ങളുടെ ഓണക്കോടിക്കൊപ്പം ഒരു സ്നേഹ കൂടി വാങ്ങി വയ്ക്കുന്നുണ്ട്, തങ്ങളുടെ സുഹൃത്തുക്കൾക്കും,   നിരാലംബരായ മുതിർന്നവർക്കും സ്നേഹത്തിൻറെ കോടിയുമായി അവർ ഈ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അടിസ്ഥാനത്തിൽ കഴിഞ്ഞ 6 വർഷമായി നടപ്പിലാക്കിവരുന്ന ഓണക്കോടി സ്നേഹക്കൊടി എന്ന  സാമൂഹിക പിന്തുണ പരിപാടിയുടെ  ഭാഗമായി തിരൂരങ്ങാടി ജില്ലാ അസോസിയേഷനിൽ സ്നേഹക്കോടി   സെപ്തംബർ 1  ന് തുടക്കമാകും.  12 വരെ വിവിധ യൂണിറ്റുകളിലും
LA തലത്തിലും നടക്കുന്ന പരിപാടിയില് സ്കൗട്ട് ഗൈഡ് കുട്ടികൾ തങ്ങളുടെ ഓണ ആഘോഷ പരിപാടിക്കായി നീക്കിവെക്കുന്ന തുകയിൽ നിന്നും തൻറെ അയൽവക്കത്തുള്ള ഒരാൾക്ക് കൂടി ഓണക്കോടികൾ വാങ്ങും, സഹജീവികളായ മറ്റുള്ളവരോടുള്ള കരുതൽ ലക്ഷ്യമാക്കി അസോസിയേഷൻ നടപ്പിലാക്കുന്ന ഓണക്കോടി സ്നേഹക്കൊടി പ്രോഗ്രാമിന് മികച്ച പിന്തുണയാണ് യൂണിറ്റുകളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികളിൽ സഹജീവി സ്നേഹം ഉറപ്പാക്കുന്ന ഇത്തരം പരിപാടികൾ ഏറെ മാതൃകാപരമാണെന്ന്, സമൂഹത്തിൻറെ വിവിധകോണുകളിൽ ഇതിനോടകം തന്നെ നിന്ന് അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്  തങ്ങൾ ഓണം ആഘോഷിക്കുന്നത് പോലെ   നിർധനരായ തങ്ങളുടെ സഹപാഠികളും ഓണം ആഘോഷിക്കണമെന്നാണ്   കുട്ടികൾ ഇതിലൂടെ നൽകുന്ന സന്ദേശം

   

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading