വേങ്ങര:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – ലോക്കൽ അസോസിയേഷൻ തല ഓണക്കോടി വിതരണംപറപ്പൂർ ഐ യു ഹയർസെക്കന്ററിയിൽ വേങ്ങര ബ്ലോക്ക് പഞ്ചയത്തു മെമ്പർ
നാസർ പറപ്പൂർ ഉത്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സ്കൗട്ട്സ് ആൻഡ്ഗൈഡ്സ് സ്റ്റേറ്റ് ഓർഗാനൈസിങ് കമ്മീഷണർ ജിജി ചന്ദ്രൻ
മുഖ്യാതിഥിയായിരുന്നു.കുട്ടികൾ ശേഖരിച്ച ഓണക്കോടികൾ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ എ മമ്മു എന്നിവർ ഏറ്റുവാങ്ങി.ലോക്കൽ അസോസിയേഷൻ തലത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി അമ്പതോളം വയോജനങൾക്കു ഓണക്കോടി ലഭ്യമാകും.
ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ജില്ലാ കമ്മീഷണർ സ്കൗട്ട്സ് അടൾട്ട് രാജ്‌മോഹനൻ,ജില്ലാ സെക്രട്ടറി അൻവർ.കെ,ജില്ലാ ട്രഷറർ സുനിൽ കുമാർ, ജില്ലാ കമ്മീഷണർ അബ്ദുറഹിമാൻ, വാർഡ് മെമ്പർ കബീർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് സുൽഫിക്കർ, എം ടി എ പ്രസിഡഡന്റ് സമീറ, എസ് എം സി ചെയർമാൻ ഹംസ തോപ്പിൽ, ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ. ബഷീർ
യൂണിറ്റ് ലീഡർമാരായ, ഒ.പി അയ്യുബ്, സന്ദീപ്,സലീല, വിൻഷി, അനീസ, റാഷിദ,ബബിഷ തുടങ്ങിയവർ സംസാരിച്ചു.
