താനൂർ

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷൻ വയോജനങ്ങൾക്കായുള്ള ഓണക്കോടി സ്നേഹക്കോടി പദ്ധതിയുടെ വിതരണ ഉദ്ഘാടനം പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടന്നു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസു പുതുമ ഉദഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ , സഫ്വാൻ പാപ്പാലി, പി ടി എ പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡൻ്റ് മുസ്തഫ , താനൂർ എൽ എ സെക്രട്ടറി വി വി എൻ നവാസ് , ട്രഷറർ രാജൻ മാസ്റ്റർ , തിരൂരങ്ങാടി ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് മെമ്പർ പി കെ ശാക്കിർ , ഹെഡ്മിസ്ട്രസ് ഉഷാകുമാരി അമ്മ , യൂണിറ്റ് ലീഡർമാരായ ബുഷ്റ ടി , എം നഷീദ , നീതു കെ എം , സമീന എ ടി , കദീജ ടി ,റാഷിദ ഫർസാന , നൗഷാദ് കെ , കെ എസ് ജയശ്രീ , ബിന്ദു, എന്നിവർ പങ്കെടുത്തു