തിരൂരങ്ങാടി : പരപ്പനങ്ങാടി ലോക്കൽ അസോസിയേഷനും, ഒ. യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ പി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. സ്കൗട്ട് ആൻറ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ എം കെ ബാവ അധ്യക്ഷത വഹിച്ചു
തിരൂരങ്ങാടി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് നിർമ്മിക്കുന്ന രണ്ടാമത്തെ സ്നേഹ ഭവനമാണിത്.
പതിനൊന്നര ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിന് ചിലവ് വന്നത്.
ചടങ്ങിൽ LSS , USS വിജയികളെ ആദരിച്ചു.
സ്കൂളിൽ നിന്ന് പിരിച്ച വയനാട് പുനരധിവാസ ഫണ്ട് മന്ത്രിക്ക് കൈമാറി .
സി എച്ച് മഹ്മൂദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഇ.കെ അഹമ്മദ് കുട്ടി, സി.പി ഹബീബ , എം.പി അനിത, സക്കീന മലയിൽ, രാജ് മോഹനൻ, ജിജി ചന്ദ്രൻ,
കെ അൻവർ, കാരാടൻ റഷീദ്, ഫരീദാബി എന്നിവർ പ്രസംഗിച്ചു .
പ്രധാനധ്യാപകൻ പി. അഷ്റഫ് സ്വാഗതവും LA സെക്രട്ടറി ടി.കെ ഷാജി നന്ദിയും പറഞ്ഞു.
