പാഠം പാചകം പഠന പ്രവർത്തനത്തിന് തുടക്കമായി

ഉള്ളിയേരി : പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആധുനിക സമൂഹം നേരിടുന്ന മഹാപ്രതിസന്ധിയായ നിറമുള്ള ഭക്ഷണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പഠന പ്രവർത്തനമായ പാഠം പാചകം ആരംഭിച്ചു.

നിറമുള്ള ഭക്ഷണങ്ങളും പലഹാരവും തിരിച്ചറിയുകയും അവയുടെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുട്ടികളെ ബോധവൽക്കരിക്കുക വഴി ഓരോ കുടുംബത്തേയും, വരും തലമുറയെയും മഹാവിപത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന ഉദ്ദേശലക്ഷത്തോടുകൂടിയാണ് ഈ പദ്ധതി വിദ്യാലയം നടപ്പിലാക്കുന്നത്.

പാഠം പാചകം
നിറമില്ലാഭക്ഷണങ്ങൾ
ആരോഗ്യത്തിലേക്കുള്ള ആദ്യപടി



നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം എന്ന പേരിൽ സ്വാതന്ത്രദിന ആഘോഷ നടക്കുന്ന വേളയിലാണ് വേറിട്ട ഈപഠന പ്രവർത്തനത്തിന്റെ ആരംഭം. ആദ്യദിനത്തിൽ വിദ്യാർത്ഥികൾ അരിയുണ്ടയാണ് പലഹാര നിർമ്മാണ പരിശീലനത്തിന് തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ അരി വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് അതുകൊണ്ട് അരി ഉണ്ട ഉണ്ടാക്കുന്നത് നിലവിൽ ഈ പലഹാരം നിർമ്മിക്കാൻ അറിയാത്ത വിദ്യാർത്ഥികൾക്ക് അത് കണ്ടുപഠിക്കാനും, പരിശീലിക്കാനും ഇതുവഴി സാധ്യമാകുന്നു. പ്രവർത്തനത്തിന്റെ പുതിയ സാധ്യതകളായ അനുഭവങ്ങളുടെയുള്ള പഠനം അതോടൊപ്പം സ്കൗട്ടിംഗ് മുന്നോട്ടുവെക്കുന്ന ലേണിങ് ബൈ ഡൂയിങ് എന്ന ആശയവും ഇതുവഴി നടപ്പിലാക്കാൻ വിദ്യാലയത്തിന് സാധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ  പാരമ്പര്യമായി വീടുകൾ ഉപയോഗിച്ചിരുന്ന പലഹാരങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവ പാചകം ചെയ്യുന്ന വിധം കുട്ടികൾക്ക് കുട്ടികളും രക്ഷിതാക്കളും പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പാഠം പാചകം എന്ന പദ്ധതിയുടെ രീതി. ആദ്യദിനത്തിലെ അരിയുണ്ട നിർമ്മാണത്തിൽ മിനാ ഫാത്തിമ. സി അഫ്ര .എം ,വേദാത്മിക പി ആദിത്യൻ പി.ആർ. സംവേദ മോഹൻ എന്നിവർ നേതൃത്വം നൽകി.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading