വടകര : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി 49 തവണ സ്വാതന്ത്ര്യ ദിനത്തിലും, റിപ്പബ്ലിക് ദിനത്തിനും ദേശീയ പതാക ഉയർത്തുന്നതിനും, താഴ്ത്തുന്നതിനും നേതൃത്വം നൽകിയ വി കെ സതീശനെ ഗാന്ധിദർശൻ ചോമ്പാൽ ഉപജില്ല സമിതി ആദരിച്ചു. എ. ഇ ഒ സ്വപ്ന ജൂലിയറ്റ് ഷാള്‍ അണിയിച്ചു .

ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ ഉപാധ്യക്ഷൻ ടി. ബാലകൃഷ്ണൻ, പ്രധാന അധ്യാപിക സീന കെ എസ്, ഗാന്ധിദർശൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ, ഇസ്മയിൽ കിഴ ക്കയിൽ എന്നിവർ സംസാരിച്ചു.2001ൽ സ്കൂളിൽ സർവീസ് തുടങ്ങിയ സതീശൻ മാസ്റ്റർ 2025ലെ റിപ്പബ്ലിക് ദിനത്തോടെ അൻപതാം തവണത്തെ പതാക ഉയർത്തലിനും, താഴ്ത്തലിനും നേതൃത്വം നൽകി സ്കൂളിലെ ദേശീയ പതാകയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കും. 24 വർഷം മുമ്പ് അദ്ദേഹം ഏറ്റുവാങ്ങിയ പതാക തന്നെയാണ് ഇപ്പോഴും സ്കൂളിൽ ഉയർത്തി കൊണ്ടിരിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങിൽ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതും അദ്ദേഹമാണ്. 43 വർഷമായി സ്കൗട്ട്സ് ആയി സേവനമനുഷ്ഠിക്കുന്ന വി.കെ.സതീശൻ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്, റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. .