ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ സമാഹരണത്തിനായി ,പഴയപേപ്പറുകളും ആക്രിസാധനങ്ങളും ശേഖരിച്ചു ,ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ശേഖരണ കാമ്പയിൻ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതായി ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ വി സുശീൽ അറിയിച്ചു.
