അരിപ്പറമ്പ്
ചേർത്തല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ചേർത്തല സൗത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും തിരുവിഴ ഗവൺമെൻറ് എൽ പി സ്കൂളിലുമായി ആരംഭിച്ചു .ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3200ൽ പരം കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 9, 10 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഒമ്പതാം തീയതി പ്രവർത്തി പരിചമേളയും ഐ.ടി മേളയും ചേർത്തല സൗത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്രമേളയും, സാമൂഹ്യ ശാസ്ത്രമേളയും തിരുവിഴ ഗവൺമെൻറ് എൽ പി സ്കൂളിലും നടക്കുന്നു . ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന കർമ്മം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി ജി മോഹനൻ നിർവഹിച്ചു ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ പ്രദീഷ് (കെ എ എസ് ) , ചേർത്തല എ ഇ ഒ യുടെ ചാർജ് വഹിക്കുന്ന എ രാജശ്രീ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിബു എസ് പത്മം , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി ഏലിശ്ശേരി, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി രത്നമ്മ ,വാർഡ് മെമ്പർ റോയ് മോൻ,പിടിഎ പ്രസിഡണ്ട് മാരായ എസ് സിനു ,അജേഷ് കുമാർ പി, പ്രിൻസിപ്പാൾ ജീജാഭായ് , ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഗിരീഷ് കമ്മത്ത്, ബി പി സി സൽമോൻ ,ഇ ആർ ഉദയകുമാർ, വി. വിജു,വി വിനോദ്, ഹെഡ്മിസ്ട്രസ് എം എസ് മീര എന്നിവർ സംസാരിച്ചു പ്രിൻസിപ്പൽ ജീജാ ഭായി നന്ദി രേഖപ്പെടുത്തി.
മത്സരഫലങ്ങൾ അറിയുവാൻ :
https://mela.kite.kerala.gov.in/2024/index.php/result/Public_result/sub_results/342