താമരശ്ശേരി: നവീകരിച്ച സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് താമരശേരി വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഡോ.എം.കെ മുനീർ എം എൽ എ അധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത്പ്രസിഡൻ്റ് എ അരവിന്ദൻ ,സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻപാറച്ചോട്ടിൽ,സ്റ്റേറ്റ് സെക്രട്ടറി എൻ.കെ പ്രഭാകരൻ ,ഡി സി സി എൻ.മുയിനുദ്ദീൻ,എഎസ് സി എം രാമചന്ദ്രൻ,ഫസീല ഹബീബ്,ഷീല ജോസഫ് എസ് ഒ സി [ജി] അഷ്റഫ് കോരങ്ങാട്,മഞ്ജുള യു ബി ,പി ടി മുഹമ്മദ് ബഷീർ, പി വിനോദ് ,മെഹറലി,നൂറുൽ അമീൻ ,വിനോദ്,പ്രവീൺഎന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി വി.റ്റി ഫിലിപ്പ് സ്വാഗതവും ജില്ലാകമ്മീഷണർ എ.ആർ എസ് രാമചന്ദ്രൻ പന്തീരടി നന്ദിയും പ്രകാശിപ്പിച്ചു.ചീഫ് മിനിസ്റ്റർ ഷീൽഡ് കോംപ്പറ്റീഷനിൽ ജില്ലയിൽമികച്ച പ്രകടനം കാഴ്ചവെച്ച കോടഞ്ചേരി സെൻ്റ്ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ,ഈങ്ങാപ്പുഴ എം ജി എം ഹയർസെക്കണ്ടറി സ്കൂളിനും മെമൻൻ്റോ നൽകി ആദരിച്ചു. ലോങ്ങ് സർവ്വീസ് അവാർഡ് കിട്ടിയ യൂണിറ്റ് ലീഡേഴ്സിനെയും ചടങ്ങിൽ ആദരിച്ചു.
സ്കൗട്ട് ഗൈഡ് ഭവൻ നവീകരിച്ചു

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക