മാനന്തവാടി: ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു .റസ്ക്യൂ ടീം അംഗങ്ങൾക്കും, മറ്റ് പ്രവർത്തകർക്കും ഭക്ഷണം, കുടിവെള്ളം, എന്നിവ വിതരണം ചെയ്യുന്നതിലും ഫസ്റ്റ് എയ്ഡ് സഹായങ്ങൾ എത്തിക്കുന്നതിനും . ഒപ്പം ദുരന്തമുഖത്തെ വീണ്ടും മലിനമാകാതിരിക്കാൻ അവിടെ നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റ് വേയ്സ്റ്റും നിർമ്മാർജ്ജനം ചെയ്യുന്ന പരിസര ശുചീകരണത്തിലും അവർ കാര്യക്ഷമമായി ഇടപെടുന്നു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടൊപ്പം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ഏറെ ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് അവർ നടത്തിവരുന്നത്. 25 പേർ വീതമുള്ള വ്യത്യസ്ത ഗ്രൂപ്പുകൾ ദിവസവും ചൂരൽ മലയിലുണ്ട്. ജില്ലക്ക് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവർത്തകർ വിവിധ ഘട്ടങ്ങളിലായി വയനാട്ടിൽ എത്തിച്ചേരും..

ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം