ത്രിശൂർ: ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ടേഴ്സ് ഗൈഡേഴ്സ് ഏകദിന സെമിനാർ 16.8.2024 വെള്ളിയാഴ്ച്ച ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ . സെമിനാർ രാവിലെ 10 മണിക്ക് എ.എസ്.ഒ.സി. ശ്രീ. ജിജി ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപിള്ളി സ്വാഗതവും ജില്ലാ സ്കൗട്ട് ട്രെയ്നിംഗ് കമ്മീഷ്ണർ ശ്രീ.പി.ജി. കൃഷ്ണനുണ്ണി ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർമാരായ ശ്രീമതി.കെ.കെ. ജോയ്സി, ശ്രീ.കെ.ഡി. ജയപ്രകാശൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ജില്ലയിലെ 29 യൂണിറ്റുകളിൽ നിന്നും 29 യൂണിറ്റ് ലീഡേഴ്സ് സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ സി.എം. ഷീൽഡ് പ്രവർത്തനങ്ങൾ, ഗ്രൂപ്പ് റെക്കോർഡുകൾ, യൂണിറ്റ് ക്യാമ്പുകൾ, യൂണിറ്റ് ആക്ടിവിറ്റികൾ എന്നിവയെ ക്കുറിച്ചുള്ള ക്ലാസ്സുകൾക്കും, ചർച്ചകൾക്കും എ.എസ്.ഒ.സി. നേതൃത്വം നൽകി. കൊടുങ്ങല്ലൂർ എൽ.എ. സെക്രട്ടറി ശ്രീ.ബഗിലാൽ പരിപാടികൾ നന്ദി പറഞ്ഞു വൈകിട്ട് 3 മണിക്ക് ദേശീയ ഗാനത്തോടെ സെമിനാർ പര്യവസാനിച്ചു.
