വടകര :
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ പയ്യോളി ടി എസ് ജി ബി എച്ച് എസ് എസിൽ വച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.
വടകര DEO ശ്രീമതി : രേഷ്മ . എം സെമിനാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് പി.പി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷപദം അലങ്കരിച്ച പരിപാടിയിൽ
സ്റ്റേറ്റ് കമ്മീഷണർ സലോമി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി.പി.ബാബുരാജൻ സി.കെ.. നാരായണൻ നായർ എൻഡോവ്മെൻ്റ് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ കെ.കാശിനാഥിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
സി കെ നാരായണൻ നായർ അനുസ്മരണപ്രഭാഷണം ജില്ലാ കമ്മീഷണർ സി കെ മനോജ് കുമാർ നിർവഹിച്ചു
അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ സി കെ ഫൈസൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ സംസ്ഥാന തല സി.എം ഷീൽഡ് വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി പി പ്രവീൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ
അസോസിയേഷൻ്റെ സംസ്ഥാന അവാർഡുകൾ നേടിയ സ്കൗട്ട്, ഗൈഡ് അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്ററ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽഅമീൻ , പയ്യോളി ടിഎസ് ജി.ബി എച്ച്.എസ് ഹെഡ്മാസ്റ്റർ സൈനുദീൻ പി., ജില്ലാ കമ്മീഷണർമാരായ ജിഷ. കെ. കെ , ശശി പി എം , സുരേഷ് കുമാർ, ഉഷശ്രീ , ശിൽപ്പ സി. ജില്ലാ ഭാരവാഹികളായ വി. കെ മോഹനൻ ദിവ്യപ്രഭ പി,പി ജി രാജീവ് ,ശശികല കെ.കെ ,വി കെ സതീശൻ, ശ്രീജ സി.പി. തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെമിനാർ സംഘടിപ്പിച്ചു.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക