ത്രിശ്ശൂർ- കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയിലേക്ക് ത്രിശ്ശൂർ ജില്ലയും പങ്കാളികളാകുന്നു.
പദ്ധതിയുടെ ഭാഗമായി ത്രിശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു.
ഭവനത്തിന്റെ വാർക്കയോടനുബന്ധിച്ച് പൂച്ചെട്ടി എ. കെ. എം. എച്ച. എസ്. സ്കൂളിലെ സ്കൗട്ടുകളും ഗൈഡുകളും അധ്യാപകരും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി ശ്രീ.ഡേവിസ് കണ്ണൂക്കാടൻ നേതൃത്വം നൽകി.
പഴയപേപ്പറുകളും ആക്രിസാധനങ്ങളും ശേഖരിച്ചു കിട്ടുന്ന പണവും അധ്യാപകരിൽ നിന്നും സുമനസ്സുള്ള പൊതുജനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങളും സ്വീകരിച്ചാണ് വീട് നിർമ്മിക്കുന്നത്.
