എറണാകുളം:
സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗറാണിപ്പട്ടം ആലപ്പുഴക്ക്..
സീനിയർ വിഭാഗത്തിലെ പെൺകുട്ടികളെ മറികടന്നു ജൂനിയർ വിഭാഗത്തിലെ ആർ.ശ്രേയ നേടിയത് വേഗത്തിലെ സീനിയർ പട്ടം കൂടിയായിരുന്നു. 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടി വേഗറാണിയായ ശ്രേയ ആലപ്പുഴ കണിയാംകുളം സ്വദേശിനിയാണ്.
ശ്രേയ കൈവരിച്ച നേട്ടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 100 മീറ്ററിൽ സീനിയർ പെൺകുട്ടികൾ ഓടിയെത്തിയ സമയം 12.62 സെക്കന്റാണ്. എന്നാൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ശ്രേയ ഫിനിഷ് ചെയ്യാനെടുത്ത സമയം 12.54 സെക്കന്റ് മാത്രമാണ്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ശ്രേയ രണ്ടാം സ്ഥാനവും നേടിയിരുന്നു.
നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലം കൂടിയാണ് ശ്രേയ കൈവരിച്ച നേട്ടം. നിരവധി കായിക താരങ്ങളെ വാർത്തെടുക്കുന്ന പ്രശസ്തമായ ലിയോ അത് ലറ്റിക് അക്കാദമിയിലാണ് ശ്രേയ പരിശീലിച്ചിരുന്നത്.
പഠനത്തിലും കലയിലും സ്പോർട്സിലും ഒരുപോലെ തിളങ്ങുന്ന മിടുക്കിയാണ് ശ്രേയ..
ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയ എന്റെ സുഹൃത്തുക്കളും അധ്യാപകരുമായ ശ്യാംലാലിന്റെയും രശ്മിയുടെയും മകളാണ്.
വേഗറാണി ആലപ്പുഴയുടെ ശ്രേയ..

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക