മലപ്പുറം :
!ഓർത്തു പോകുന്നിതാ നിൻ സൗമ്യ വദനവും…
നീ തീർത്ത സൗഹൃദ സഗരവും…
തിരൂരങ്ങാടിഗൈഡ് വിഭാഗംDoc ഷക്കീല യൂസഫ് ഇങ്ങനെ കുറച്ചു മൂന്നുവർഷം മുമ്പ് എഴുതിയ കവിതയിലെ ഹൃദയം തൊട്ട വരികളാണിവ..സൗഹൃദം തീർത്ത കനലൂരുകൾ എരിയുന്ന മനസ്സുമായി പ്രമോദിന്റെ സ്നേഹിതർ അദ്ദേഹത്തെ അനുസ്മരിച്ചു.
പ്രമോദ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മുൻ ഡി ടി സി ജില്ലാ സെക്രട്ടറി, മികച്ച യൂണിറ്റ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ച് സൗഹൃദത്തിൻറെ ഹൃദയബന്ധം സ്ഥാപിച്ച എല്ലാവരിലും വിസ്മയം തീർത്ത പ്രമോദ് മാസ്റ്ററുടെ അനുസ്മരിച്ചു. തിരൂരങ്ങാടി ജില്ല അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല അഡൽറ്റ് വിഭാഗം കമ്മീഷണർ രാജ്മോഹൻ അധ്യക്ഷനായി, അബ്ദുറഹ്മാൻ Docs, ഷക്കില യൂസഫ് Doc g ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർമാർ ആയ സുപ്രിയ, ബിജി മാത്യു എന്നിവർ പങ്കെടുത്തു. ഗൂഗിൾ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടി പ്രമോദ് മാസ്റ്ററുടെ ജീവിതം തങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് പങ്കെടുത്ത ഓരോ വ്യക്തികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അനുസ്മരിച്ചു.
പ്രമോദ് മാസ്റ്റർ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു വിസ്മയമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ല അഡൽട്ട് കമ്മീഷണർ പി രാജ്മോഹൻ അഭിപ്രായപ്പെട്ടു. ഏറ്റവും സൗമ്യമായ മുഖത്തോടെ മറ്റുള്ളവരോട് സംസാരിക്കുന്ന , ഏതു പ്രതിസന്ധിയിലും കൂടെയുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്ന പ്രമോദ് മാസ്റ്റർ നിലവിലുള്ള പ്രവർത്തകർക്കു മാത്രമല്ല വരുംകാല പ്രവർത്തകർക്കും മാതൃകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഒരു മികച്ച സ്കൗട്ട് ഗൈഡ് പ്രവർത്തകനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായത് എന്നും , അദ്ദേഹത്തിൻറെ വേർപാടിൽ വർഷങ്ങൾ കഴിയുന്നത് അറിയുന്നില്ല എന്നും ഇന്നലെ നടന്ന ഒരു സംഭവമായി മനസ്സിൽ വേദനയായി നീർന്നുവെന്നും അദ്ദേഹം പറഞ്ഞു.
