തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എഴുപത്തി അഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി തിരൂർ ജില്ലാ അസോ സിയേഷന്റെ നേതൃത്വത്തിൽ വിവിധ പ രിപാടികൾ നാളെ മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജി ല്ല, ജില്ലാ തലങ്ങളിൽ സ്കൗട്ട്സ് ആന്റ് ഗൈ ഡ്‌സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേ ഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാതറിങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്‌ത മത്സരങ്ങൾ, വിവിധ ക്യാ മ്പുകൾ, സാമൂഹ്യ സേവന പദ്ധതികൾ, ഫൗണ്ടേഷൻ ദിനാച രണ പരിപാടികൾ എന്നിവ നടക്കും. തിരൂർ സ്‌കൗട്ട് ഹാളിൽ ന ടന്ന ജില്ലാ എക്സിക്യൂട്ടീവ് സംഗമം അസിഡിൻ്റൻ്റ സ്റ്റേറ്റ് ഓർഗ നൈസിങ് കമ്മീഷണർ സി. ജിജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ സ്‌കൗട്ട്സ് എം. ബാലകൃഷ്‌ണൻ അധ്യക്ഷ ത വഹിച്ചു. ജില്ലാ സെക്രടറി പി.ജെ അമീൻ, ട്രഷറർ കെ കൃഷ് ണകുമാർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കെ.ബി രാ ജേഷ്, എ പാത്തുമകുട്ടി, കെ.പി വഹീദ, കെ ശശീന്ദ്രൻ, വി.കെ കോമളവല്ലി, ഷൈബി ജെ പാലക്കൽ, ജിബി ജോർജ്, പി.പി ഹു സൈൻ, സുജ രാജേഷ്, വി.ബി അനൂപ്, വി.മിസ്ഹബ് തങ്ങൾ,വി സ്മിത, പി ഷാഹിന, കെ സൈന, ആർ സുശീല, എം.എം നയന, ശശികല നാലമ്പാട്ട്, എ.പി ഹഫ്‌സത്ത് പ്രസംഗിച്ചു.
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഡയമണ്ട് ജൂബിലി ആഘോഷം നാളെ തുടങ്ങും

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക