ഇരിഞ്ഞാലക്കുട:ലീഡേഴ്സ് മീറ്റ് കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം ചെയ്തു എന്ന വാർത്ത പുറത്തുവന്നതുടൻ തന്നെ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആരാണ് ഡിവോണ , വേൾഡ് സ്കൗട്ട് കോൺഫറൻസിന് ശേഷം യുവതി യുവാക്കൾക്ക് പ്രാധാന്യം നൽകി ആയിരിക്കണം യൂത്ത് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യേണ്ടത് എന്നും നടപ്പാക്കേണ്ടത് എന്നും നയപരമായ തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻറെ യുവജന പോളിസിയിൽ കൃത്യമായ ധാരണയോടെ യുവതി യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് അതിൻറെ ഭാഗമായാണ് സാധാരണ നടക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ് ഒരു റേഞ്ചർ മേറ്റ് ഉദ്ഘാടനം ചെയ്യുന്നത്, തനിക്ക് കിട്ടിയ അവസരത്തെ ഏറെ കൃത്യതയോടെയും പക്വതയുടെയും ടിവോണ കൈകാര്യം ചെയ്തു.തൻറെ ഗെയ്ഡിങ് അനുഭവം പറഞ്ഞു തുടങ്ങിയ ടിവോണ കുട്ടികൾക്ക് ഏറെ പ്രചോദിപ്പിച്ചു കൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്.

ട്രൂപ്പ്- കമ്പനി ലീഡേഴ്സ് മീറ്റ്-2024. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ ട്രൂപ്പ്-കമ്പനി ലീഡേഴ്സ് മീറ്റ് 2024 ആഗസ്റ്റ് 24 ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്കൗട്ട്- ഗൈഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്നു. ജില്ലയിലെ വിവിധ യൂണിററുകളിൽ നിന്നും 132 (ഗൈഡ്-76, സ്കൗട്ട്-46, റെയിഞ്ചർ-7, റോവർ-3) പേർ പങ്കെടുത്തു. ലീഡേഴ്സ് മീറ്റ് രാവിലെ 10 മണിക്ക് മാള സൊക്കോർസോ കോൺവെന്റ് ഹയർ സെക്കന്ററി സ്കൂളിലെ റെയ്ഞ്ചർ കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി. ആൻസി.പി.എ. സ്വാഗതവും ജില്ലാ കമ്മീഷ്ണർ(എ.ആർ) ശ്രീ.എൻ.സി. വാസു സ്കൗട്ട്- ഗൈഡുകളെ അഭിസംബോധന ചെയ്തും സംസാരിച്ചു എ.എസ്.ഒ.സി. ശ്രീ.ജിജി ചന്ദ്രൻ പട്രോൾ സിസ്റ്റത്തെ ക്കുറിച്ചും, ജില്ലാ സ്കൗട്ട് ടെയ്നിംഗ് കമ്മീഷ്ണർ ശ്രീ.പി.ജി. കൃഷ്ണനുണ്ണി ലീഡർഷിപ്പ്, മൗലിക തത്വങ്ങൾ എന്നിവയെക്കുറിച്ചും, ജില്ലാ ഗൈഡ് ഓർഗനൈസിംഗ് കമ്മീഷ്ണർ ശ്രീമതി.കെ.കെ. ജോയ്സി സി.ഒ.എച്ച്, പട്രോൾ-ഇൻ- കൗൺസിൽ എന്നിവയെക്കുറിച്ചും ജില്ലാ സ്കൗട്ട് ഓർഗനൈസിംഗ് കമ്മീഷ്ണർ ശ്രീ.കെ.ഡി.ജയപ്രകാശൻ ട്രൂപ്പ്- കമ്പനി മീറ്റിംഗ്, ട്രൂപ്പ്-കമ്പനി ലീഡർ സൂക്ഷിക്കേണ്ട റെക്കോഡുകളെക്കുറിച്ചും ചർച്ചകളും ക്ലാസ്സുകളും നയിച്ചു മീറ്റിൽ ജില്ലാ ട്രഷറർ ശ്രീ.സിജോ ജോസ്, മാള എ.ഡി. ഒ.സി. ശ്രീമതി.ലിജി ജോർജ്ജ് യൂണിറ്റ് ലീഡർമാരായ ശ്രീ.രാജേഷ്, ശ്രീമതി. ലിൻസി ദേവസ്സി എന്നിവർ സേവനം അനുഷ്ഠിച്ചു ലോക്കൽ സെക്രട്ടറി ശ്രീമതി. സിനി പോൾ പരിപാടികൾക്ക് നന്ദി പറഞ്ഞു വൈകിട്ട് 4 മണിക്ക് ദേശീയ ഗാനത്തോടെ ട്രൂപ്പ്- കമ്പനി ലീഡേഴ്സ് മീറ്റ് പര്യവസാനിച്ചു.

ഇത്തരം വാർത്തകൾ ആദ്യം അറിയാനും നിങളുടെ വാർത്തകൾ പങ്കുവയ്ക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Click here to join our WhatsApp