ഇരിങ്ങാലക്കുട:
ഓണത്തിന് വിളമ്പാൻ ഉപ്പേരി വാങ്ങുന്നത് ഒരു കുട്ടിക്ക് വിടുപണിയാനുള്ള സഹായമാക്കിയാലോ ? കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ കുട്ടിക്ക് വീട് പണിയുന്നതിനായി ഒരു ചിപ്സ് ചലഞ്ച് സംഘടിപ്പിക്കുന്നു. വെളിച്ചെണ്ണയിൽ വറുത്ത കായയും ശർക്കര വരട്ടിയും രണ്ടിൻ്റെയും 250g പാക്കറ്റിന് 100 രൂപ വീതമാണ് വില. ഉപ്പേരി ചലഞ്ചിന് വിദ്യാലയങ്ങളിലെ സുഹൃത്തുക്കളും കുട്ടികളും എല്ലവരും മികച്ച പിന്തുണയാണ് നൽകുന്നത് എന്ന് കുട്ടികൾ പറഞ്ഞു.
