കോഴിക്കോട്: കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്. മൊബൈല്‍ ആപ്പ് വരുന്നതോടെ വോളന്റീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ക്രെഡിറ്റ് സംവീധാനത്തിലൂടെ അംഗീകാരം നല്‍കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. പോസ്റ്ററിലെ ക്യൂ.ആര്‍. കോഡ് സ്കാന്‍ ചെയ്തോ, ലിങ്ക് ( https://play.google.com/store/apps/details?id=com.wb.sannadhasena ) ഉപയോഗിച്ചോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
സന്നദ്ധസേന ആപ്ലിക്കേഷന്‍ സജ്ജമായി.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക