മാനന്തവാടി: വയനാട് ജനതയെ സഹായിക്കാൻ ഫിലോകാലിയ ഫൗണ്ടേഷൻ 100 വീടുകൾ പണിത് നൽകും ,ഫൌണ്ടേഷൻ സ്ഥാപകരായ ശ്രീ. മാരിയോ ജോസഫും ജിജി മാരി യോയും പറഞ്ഞു… ദുരിതബാധിതർക്കായി സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂട് ” എന്ന ഭവന പദ്ധതിയിൽ.വയനാട്ടിലിൽ ,പുൽപള്ളി, കല്പറ്റ, മാനന്തവാടി, മീനങ്ങാടി,, വെള്ളമുണ്ട എന്നീ സ്ഥലങ്ങളിൽ സ്ഥലം വാങ്ങി വീട് നിർമ്മാണം നടത്തുക,ആദ്യഘട്ടമായി 25 വീടുകൾക്ക് പുൽ പള്ളിയിലെ മുള്ളം കൊല്ലി പഞ്ചായത്തിലെ സീതാമൌണ്ടിൽ വച്ച് ശിലാസ്ഥാപനം നടന്നു.ചൂരൽ മല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കാൻ തയ്യാറാകുന്നവർക്ക് മിനിമം 500 മുതൽ 1000 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വാർത്ത വീടുകളാണ് പണിത് നൽകുന്നത്.തറക്കല്ലിടുന്ന വീടുകൾ നാലുമാസത്തിനകത്ത് പൂർത്തിയാക്കി കൈമാറുക എന്നതാണ് ലക്ഷ്യം.
