മാനന്തവാടി: കൈ നിറയെ കളിപ്പാട്ടവുമായി ഒരു കൂട്ടം കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ , മുതിർന്നവർക്ക് ഒന്നും മനസ്സിലായിരുന്നില്ല. ഇന്നലെവരെ കുടിവെള്ള വിതരണവും, ഭക്ഷണ വിതരണവും, ക്യാമ്പിലെത്തുന്ന സാധനസാമഗ്രികളുടെ ലിസ്റ്റ് എടുക്കലും, ഇനം തിരിച്ച് അതാത് സ്ഥാനങ്ങളിൽ വിതരണത്തിന്,തയ്യാറാക്കിവെച്ചുകൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികൾ, ഇന്ന് കളിപ്പാട്ടവുമായി എത്തിയിരിക്കുന്നു.ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന ദുരന്തക്കാഴ്ചകൾ ഏൽപ്പിച്ച മുറിവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുമക്കൾക്ക് മാനസിക ഉല്ലാസവും, അവരുടെ ഒറ്റപ്പെടൽ മൂലം ഉണ്ടായ പിരിമുറുക്കങ്ങൾക്കും അയവരുത്താനായി , ആർ സി എൽ പി സ്കൂളിലെ ക്യാമ്പിൽ പഠനസാമഗ്രികളും കളിപ്പാട്ടങ്ങളും ആയി അവരുടെ ചേച്ചി കൂട്ടുകാർ എത്തിയപ്പോൾ കുട്ടികൾക്കും ഏറെ സന്തോഷമായി,, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ല അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 22 പേർ അടങ്ങുന്ന ആർ സി എച്ച് എസ് എസ് സിലെ ഗൈഡ്സ് കുട്ടികളും അധ്യാപകരും ആണ് തങ്ങളുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും കളിപ്പാട്ടവുമായി എത്തിയത്, ഇത് കണ്ട പലരുടെയും മുഖത്ത് “ഈ ദുരന്തമുഖത്ത് ഈ കളിപ്പാട്ടവുമായി ഇവർ എന്താണ് ചെയ്യുന്നത് ” എന്ന ചോദ്യം നിഴലിച്ചിരുന്നു . ശരീര അവയവങ്ങൾക്ക് മാത്രമല്ല മനസ്സിനും പ്രഥമശുശ്രൂഷ ആവശ്യമാണ് എന്ന ദൗത്യം സ്കൗട്ട് ഗൈഡ് കുട്ടികൾ സ്വയം ഏറ്റെടുത്തത്
സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. ദുരന്ത നിവാരണ പ്രവർത്തനത്തിൽ ദുരന്തം വിതച്ച ആഘാതത്തിൽ സ്ട്രെസ് ഡിസോർഡർ ഉണ്ടാകുന്നത് കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ഒരു സാങ്കേതികതയാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. 2006-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സിന്റെ ഒരു വിഭാഗമായ നാഷണൽ സെന്റർ ഫോർ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
പി എഫ് എ എന്നറിയപ്പെടുന്ന ഈ പ്രവർത്തനം , ഏറെസമയം വ്യത്യസ്തമായ ചുറ്റുപാടുകളിലൂടെ ഇടപഴകി ഏറെ നേരം സംസാരിച്ച് കൂടുതൽ സംസാരിക്കാൻ അവസരം നൽകി വളരെ ശാസ്ത്രീയമായി, , മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന ആളുകളെ പരിചരിക്കുക എന്ന രീതിയാണ് ഇത്. തങ്ങളുടെ അനുജന്റെയോ അല്ലെങ്കിൽ സമപ്രായക്കാരായ കുട്ടികളോട് അടുത്ത് ഇടപഴകി അവരുടെ ഭയ കലുഷിതമായ മനസ്സിന് സ്വാന്തനമേഘുക എന്നതാണ്,ഇതിലൂടെ സ്കൗട്ട് ഗൈഡുകൾ ലക്ഷ്യം വച്ചത്. കുട്ടികളുടെ ഈ പ്രവർത്തനത്തിന് വലിയ പിന്തുണ ആണ് ക്യാമ്പിൽ ലഭിച്ചത്.

ചിത്ര വിവരണം: ആർ സി എൽ പി സ്കൂളിലെ ക്യാമ്പിൽ അംഗങ്ങളോടൊപ്പം സ്കൗട്ട് ഗൈഡ് കുട്ടികൾ പഠനസാമഗ്രികളും കളിപ്പാട്ടങ്ങളും ആയി കൂടിയിരുപ്പ് എന്ന പ്രവർത്തനം നടത്തിയപ്പോൾ..