08/08/2024 20:30 IST:-
ഓഗസ്റ്റ് 16-നു ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ശക്തമല്ലാത്ത ന്യൂനമർദ്ദം കരയിൽ കയറാതെ കടലിൽ തന്നെ പടിഞ്ഞാറും കിഴക്കും ദിശയിൽ സഞ്ചരിക്കും.
കേരളം കർണാടകം ഗോവ സംസ്ഥാനങ്ങളുടെ തീരങ്ങളിൽ 16/08 മുതൽ അറബിക്കടലിൽ നിന്നും ശക്തമായ കാറ്റു കിഴക്കോട്ടുണ്ടാകും.
ഓഗസ്റ്റ് 15 വൈകിട്ട് മുതൽ ഇടവിട്ട ശരാശരി മഴയുമായി വീണ്ടും മഴക്കാലം വരവായി.
ഓഗസ്റ്റ് 16 മുതൽ മഴ ശക്തമായി തുടരും.
പതിവുപോലെ മധ്യ വടക്കൻ കേരളത്തിൽ (കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ കനത്ത മഴ) ശക്തമായ മഴയുണ്ടാകും.
തെക്കൻ ജില്ലകളിലും ഇടവിട്ട് ശരാശരി / ശക്തമായ മഴയുണ്ടാകും.